
14 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സ്ഥാനം ഉറപ്പായിട്ടില്ല. തൊട്ടു പിന്നാലെ 12 പോയിന്റുമായി നാല് ടീമുകള്‍ നില്ക്കുന്നുവെങ്കിലും ബാംഗ്ലൂരിന്റെയും മുംബൈയുടെയും ശക്തമായ റണ്‍റേറ്റാണ് ടീമിനെ അലട്ടുന്നത്. അതേ സമയം രാജസ്ഥാനും പഞ്ചാബും തങ്ങളുടെ അവസാന മത്സരങ്ങളില്‍ ജയിച്ചാലും റണ്‍റേറ്റില്‍ അവരില്‍ ഒരാളെയെങ്കിലും മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും കൊല്‍ക്കത്ത ലക്ഷ്യമാക്കുന്നില്ല.
പുതിയ ക്യാപ്റ്റനു കീഴില്‍ പുതിയ സീസണില്‍ മികച്ച പ്രകടനമെന്ന് പറയാനാകില്ലെങ്കിലും സമ്മിശ്രമായ മത്സരഫലങ്ങളാണ് കൊല്‍ക്കത്തയ്ക്ക് നേടാനായിട്ടുള്ളത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി എത്തുന്നു എന്നതാണ് ടീമിന്റെ ആത്മവിശ്വാസം. ഓപ്പണിംഗില്‍ സുനില്‍ നരൈനേ തന്നെയാണ് ടീം വെടിക്കെട്ട് തുടക്കത്തിനായി ആശ്രയിക്കുന്നത്. അതേ സമയം ക്രിസ് ലിന്നും റോബിന് ഉത്തപ്പയും തങ്ങളുടെ പതിവു ശൈലിയില്‍ ബാറ്റ് വീശാനാകാത്തത് ടീമിനു തിരിച്ചടിയാണ്. ദിനേശ് കാര്‍ത്തിക് ആണ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണ്. ബൗളിംഗില്‍ കുല്‍ദീപ് നാല് വിക്കറ്റ് നേട്ടവുമായി രാജസ്ഥാന്റെ നടുവൊടിച്ചത് ബൗളിംഗില്‍ ടീമിനു കരുത്ത് പകരും.
അതേ സമയം തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ നിന്ന് വിമുക്തി നേടി ജയത്തോടെ പ്ലേ ഓഫുകളിലേക്ക് കടക്കുവാനാകും സണ്‍റൈസേഴ്സ് ലക്ഷ്യം വയ്ക്കുന്നത്. ചെന്നൈയ്ക്കെതിരെയും ബാംഗ്ലൂരിനെതിരെയും കൈവിട്ട ജയം തങ്ങളുടെ ഒന്നാം സ്ഥാനത്തിനെ ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും ഇനിയൊരു തോല്‍വി കൂടി സണ്‍റൈസേഴ്സിനു താങ്ങാനാകില്ല. കരുത്തുറ്റ തങ്ങളുടെ ബൗളിംഗ് യൂണിറ്റിനു വേണ്ടത്ര ശോഭിക്കാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയയായി മാറിയിരിക്കുന്നത്. അതേ സമയം ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ തകര്‍പ്പന്‍ ഫോം തന്നെയാണ് ടീമിനു ആശ്വാസകരമായ വാര്‍ത്ത. മനീഷ് പാണ്ടേയും റണ്‍സ് നേടിയത് ടീമിനു ശുഭകരമായ വാര്‍ത്തയാണ്. ബൗളിംഗില്‍ റഷീദ് ഖാനാണ് ടീമിനെ നയിക്കുന്നത്. മോശം പ്രകടനത്തെത്തുടര്‍ന്ന് ബേസില്‍ തമ്പിയ്ക്ക് തന്റെ ടീമിലെ സ്ഥാനം നഷ്ടമായേക്കുവാനും ഭുവനേശ്വര്‍ കുമാറിനെ വീണ്ടും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുവാനും സണ്‍റൈസേഴ്സ് മുതിര്‍ന്നേക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial