മുരുഗൻ അശ്വിനെ സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്

തമിഴ്നാടിന്റെ യുവതാരം മുരുഗൻ അശ്വിനെ സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്. അടിസ്ഥാന വിലയായ 20 ലക്ഷം നൽകിയാണ് കിംഗ്സ് ഇലവൻ സ്വന്തമാക്കിയത്.

നാലരക്കോടിക്ക് 2016 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയപ്പോളാണ് അശ്വിനെ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഡെൽഹി ഡെയർഡെവിൾസിനായും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായും താരം കളിച്ചിട്ടുണ്ട്.