രോഹിത്തും പന്തും നേര്‍ക്കുനേര്‍, ഡല്‍ഹി മുംബൈ പോരാട്ടത്തിന്റെ ടോസ് അറിയാം

Rohitdekock
- Advertisement -

ഐപിഎലില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പുതുമുഖ ക്യാപ്റ്റന്‍ ഋഷഭ് പന്തും ഐപിഎലില്‍ ഏറ്റവും മികച്ച വിജയം നേടിയിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനലില്‍ ഈ രണ്ട് ടീമുകളും ആണ് ഏറ്റുമുട്ടിയത്. മുംബൈ നിരയില്‍ ആഡം മില്‍നെയ്ക്ക് പകരം ജയന്ത് യാദവ് ടീമിലേക്ക് എത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത് ലുക്മാന്‍ മെരിവാലയും ക്രിസ് വോക്സും പുറത്ത് പോകുമ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യറും അമിത് മിശ്രയും ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ് : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Jayant Yadav, Jasprit Bumrah, Trent Boult

ഡല്‍ഹി ക്യാപിറ്റല്‍സ് : Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Lalit Yadav, Ravichandran Ashwin, Kagiso Rabada, Amit Mishra, Avesh Khan

Advertisement