പാറ്റ് കമ്മിന്‍സും ഐപിഎലിനില്ല, മുംബൈ പകരം താരത്തിനായി ശ്രമിക്കും

- Advertisement -

ഐപിഎല്‍ 2018ല്‍ മുംബൈ ഇന്ത്യന്‍സിനായി പാറ്റ് കമ്മിന്‍സ് കളിക്കില്ല. താരത്തിന്റെ പുറത്തിനേറ്റ പരിക്കാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പാറ്റ് കമ്മിന്‍സ് 13 ടെസ്റ്റ് മത്സരങ്ങളാണ് തുടര്‍ച്ചയായി കളിച്ചത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിമിത ഓവര്‍ പരമ്പരയിലും താരത്തിന്റെ പങ്കെടുക്കല്‍ സംശയത്തിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ദക്ഷിണാഫ്രിക്കയിലെ നാലാം ടെസ്റ്റില്‍ തന്നെ താരത്തിനു പരിക്ക് അലട്ടുന്നുണ്ടായിരുന്നു. പിന്നീടുള്ള സ്കാനിംഗിലാണ് പരിക്ക് അല്പം വഷളായ സ്ഥിതിയിലാണെന്നും തുടര്‍ന്ന് കളിച്ചാല്‍ കൂടുതല്‍ ഗുരുതരമായ പരിക്കിലേക്ക് വഴിതെളിയിക്കുമെന്നും. ഇതിനെത്തുടര്‍ന്ന് താരം ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന് ഓസ്ട്രേലിയയും താരവും തീരുമാനിക്കുകയായിരുന്നുവെന്ന് ഓസ്ട്രേലിയയുടെ ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement