ചാമ്പ്യന്‍ നായകനൊപ്പം ബുംറയും ഹാര്‍ദ്ദിക്കും

നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതീക്ഷിച്ച പോലെ മൂന്ന് ഇന്ത്യന്‍ താരങ്ങളെ. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ ഈ സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍. 2 റൈറ്റ് ടു മാച്ച കാര്‍ഡുകള്‍ ടീം ആരെ നില നിര്‍ത്തുവാന്‍ ഉപയോഗിക്കുമെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മൂന്ന് നിലനിര്‍ത്തലുകളും അവര്‍ക്ക് പ്രതീക്ഷിച്ച പോലെയുള്ളതായിരുന്നു.

47 കോടി രൂപയാണ് ഇനി മുംബൈയുടെ കൈവശമുള്ളത്. രോഹിത് ശര്‍മ്മയ്ക്ക് 15 കോടി നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 11 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 7 കോടിയും ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് പഞ്ചാബ്, അക്സര്‍ പട്ടേല്‍ മതിയെന്ന് തീരുമാനം
Next articleഓസ്ട്രേലിയന്‍ ഓപ്പണ്‍: ആന്‍ഡി മറേ പിന്മാറി