റണ്‍റേറ്റിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല, ജയമാവണം മുംബൈയുടെ ലക്ഷ്യം

പ്ലേ ഓഫുകളിലേക്ക് കടക്കുവാന്‍ മുംബൈ റണ്‍റേറ്റിനെക്കുറിച്ച് ഏറെ ചിന്തിക്കേണ്ടതില്ല വിജയം മാത്രം ലക്ഷ്യമാക്കിയാല്‍ മതിയെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ സൂര്യകുമാര്‍ യാദവ്. അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയാണ് മുംബൈയുടെ മത്സരം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാവും മറ്റു ടീമുകളുടെയും സാധ്യത.

റണ്‍റേറ്റിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല, ഡല്‍ഹിയ്ക്കെതിരെ ജയം സ്വന്തമാക്കുക എന്നത് മാത്രമാണ് ടീമിന്റെ ലക്ഷ്യം. 2 പോയിന്റുകള്‍ എന്ന അടിസ്ഥാന ലക്ഷ്യവുമായാണ് മുംബൈ ഇന്നത്തെ മത്സരത്തിനിറങ്ങുകയെന്നും സൂര്യകുമാര്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ പല മത്സരങ്ങളും അവസാന നിമിഷം കൈവിട്ട മുംബൈ പിന്നീട് തുടരെ വിജയങ്ങളുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയായിരുന്നു.

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ കൂറ്റന്‍ ജയം അവരുടെ റണ്‍റേറ്റിനും സഹായകരമായി. സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മുംബൈയുടെ രീതിയാണെന്ന് പറഞ്ഞ സൂര്യകുമാര്‍ ഡല്‍ഹിയെ വിലക്കുറച്ച് ഒരിക്കലും കാണുകയില്ലെന്ന് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരുത്ത് കാട്ടി ബാംഗ്ലൂര്‍ ബൗളര്‍മാര്‍, മുന്നില്‍ നിന്ന് നയിച്ച് ഉമേഷ് യാദവ്
Next articleതുർക്കിയിൽ ഗലറ്റസരെയ്ക്ക് 21ആം ലീഗ് കിരീടം