മുംബൈ ശക്തമായി തന്നെ തിരിച്ച് വരും – ടിം ഡേവിഡ്

Timdavid

ഐപിഎലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങിയ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടിം ഡേവിഡ്. ആദ്യ മത്സരത്തിൽ ഡല്‍ഹി മുംബൈയ്ക്കെതിരെ 4 വിക്കറ്റ് വിജയം നേടിയപ്പോള്‍ രാജസ്ഥാനെതിരെ 23 റൺസ് പരാജയം ആണ് മുംബൈ ഏറ്റുവാങ്ങിയത്.

8.25 കോടി രൂപയ്ക്ക് ടിം ഡേവിഡിനെ മുംബൈ 2022 മെഗാ ലേലത്തിൽ സ്വന്തമാക്കിയെങ്കിലും താരത്തിന് ശ്രദ്ധേയമായ പ്രകടനം ഇതുവരെ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. തനിക്ക് ഫ്രാ‍ഞ്ചൈിസിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നതെന്നാണ് ടിം ഡേവിഡ് പറഞ്ഞത്.

മെഗാ ലേലത്തിന് ശേഷം ടീമിലെ പുതിയ ആളുകള്‍ ടീമുമായി ഇഴുകി ചേരുകയാണെന്നും അതിനാൽ തന്നെ ഉടന്‍ തന്നെ ശക്തമായ തിരിച്ചുവരവുമായി ടീം തിരികെ എത്തുമെന്നും ടിം ഡേവിഡ് വ്യക്തമാക്കി.

Previous articleഅൻസു ഫതി ഈ മാസം തിരികെ കളത്തിൽ എത്തും
Next articleആര്‍സിബി ആരാധകര്‍ക്ക് ആശ്വാസം, ഗ്ലെന്‍ മാക്സ്വെൽ ഉടന്‍ ഇലവനിലേക്ക് എത്തും