മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ പൊള്ളാർഡിന് 150 മത്സരങ്ങൾ

Kieron Pollard Mumbai Indians Ipl
Photo: Twitter/@mipaltan

മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ 150 ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയാക്കി വെസ്റ്റിൻഡീസ് താരം കിറോൺ പൊള്ളാർഡ്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി 150 ഐ.പി.എൽ മത്സരങ്ങൾ എന്ന നാഴികക്കല്ല് പൊള്ളാർഡ് പൂർത്തിയാക്കിയത്. ചാമ്പ്യൻസ് ലീഗിൽ അടക്കം 172 മത്സരങ്ങൾ പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്

മുംബൈ ഇന്ത്യൻസിന് വേണ്ടി 150 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരം കൂടിയാണ് പൊള്ളാർഡ്. 150 ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയാക്കിയ പൊള്ളാർഡിന് മുംബൈ ഇന്ത്യൻസ് 150 ഇന്ന് എഴുതിയ ജേഴ്സി മത്സരം തുടങ്ങുന്നതിന് മുൻപ് സമ്മാനിക്കുകയും ചെയ്തിരുന്നു. 2010ലാണ് പൊള്ളാർഡ് ആദ്യമായി മുംബൈ ഇന്ത്യൻസിൽ എത്തുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 അർദ്ധ സെഞ്ചുറികൾ അടക്കം 2786 റൺസ് പൊള്ളാർഡ് നേടിയിട്ടുണ്ട്. കൂടാതെ 56 വിക്കറ്റുകളും ഈ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച വിദേശ താരങ്ങളിൽ പൊള്ളാർഡ് രണ്ടാം സ്ഥാനത്താണ്. രണ്ടു ടീമുകൾക്ക് വേണ്ടി 155 മത്സരങ്ങൾ കളിച്ച എബി ഡിവില്ലേഴ്‌സ് ആണ് ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച വിദേശ താരം.

Previous articleഐപിഎലിലെ പൊന്നുംവിലയുള്ള താരത്തിന് ഇത് മറക്കാനാഗ്രഹിക്കുന്ന പ്രകടനം
Next article“ഇനിയും ടീം ശക്തമാക്കിയില്ല എങ്കിൽ യുണൈറ്റഡിന് ഇത് ദയനീയ സീസണാകും” – ബെർബ