രണ്ടു മാറ്റങ്ങളുമായി കൊൽക്കത്ത, ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു

- Advertisement -

മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. മികച്ച ഫോമിലുള്ള കൊൽക്കത്തയെ തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാവും മുംബൈ ഇന്ത്യൻസിന്റെ ശ്രമം. അതെ സമയം ആർ സി ബെയെയും ചെന്നൈ സൂപ്പർ കിങ്സിനെയും തോൽപ്പിച്ച കൊൽക്കത്ത മികച്ച ഫോമിലാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

കൊൽക്കത്ത നിരയിൽ റിങ്കുവിന് പകരം റാണ ടീമിൽ ഇടം നേടിയപ്പോൾ പരിക്കേറ്റ മാവിക്ക് പകരം പ്രസിദ് കൃഷണ ടീമിൽ ഇടം പിടിച്ചു. അതെ സമയം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ടീമിനെ നിലനിർത്തിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement