മുംബൈ ഇന്ത്യൻസ് മികച്ച ടീം ആണെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് വളരെ മികച്ച ടീം ആണെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ചെന്നൈയുടെ പ്രീ സീസൺ മികച്ചതായിരുന്നോ ടീമിൽ എന്തൊക്കെ കാര്യങ്ങളാണ് മികച്ചതാകേണ്ടതെന്ന് അവരുമായുള്ള മത്സര ശേഷം മനസ്സിലാവുമെന്നും സി.എസ്.കെ പരിശീലകൻ പറഞ്ഞു. നാളെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിങ്‌സ് നേരിടാനിരിക്കെയാണ് പരിശീലകന്റെ പ്രതികരണം.

ടൂർണമെന്റിലെ ആദ്യ മത്സരം എപ്പോഴും സമ്മർദ്ദവും ആവേശവും സൃഷ്ട്ടിക്കുന്നതാണെന്നും മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടമായതുകൊണ്ട് അത് വർദ്ധിക്കുമെന്നും അത് ടീം ആസ്വദിക്കുന്നുണ്ടെന്നും ഫ്ലെമിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയത് വഴി ഈ വർഷത്തെ ടൂർണമെന്റിലെ ആദ്യ ഗെയിം കളിക്കാനുള്ള അവകാശം ചെന്നൈ നേടി എടുത്തിട്ടുണ്ടെന്നും ഫ്ലെമിംഗ് പറഞ്ഞു. ഈ സീസണിൽ ടീമിനെ ഒരുക്കുന്ന തന്ത്രങ്ങളിൽ മാറ്റം ഉണ്ടാവുമെന്നും ഇത്തവണ ഒരു ടീമിനും ഹോം ആനുകൂല്യം ഇല്ലെന്ന കാര്യവും ഫ്ലെമിംഗ് ഓർമിപ്പിച്ചു.