മുംബൈ ഇന്ത്യൻസിന് ഐ.പി.എൽ കിരീടം നേടാൻ കഴിയും: ഹർദിക് പാണ്ഡ്യ

- Advertisement -

ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് ഐ.പി.എൽ കിരീടം നേടാൻ കഴിയുമെന്ന് മുംബൈ ഇന്ത്യൻസ് താരം ഹർദിക് പാണ്ഡ്യ. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ യോഗ്യത മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ് താരം. പൊതുവെ മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിൽ പതുക്കെയാണ് തുടങ്ങാറുള്ളതെന്നും ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. തങ്ങളുടെ ആറാമത്തെ ഐ.പി.എൽ ഫൈനൽ ലക്‌ഷ്യം വെച്ചാണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഇറങ്ങുന്നത്.

മുംബൈ ഇന്ത്യൻസ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരങ്ങൾ എല്ലാം ടീമിന് ആവശ്യമായ സമയത്ത് മികച്ച പ്രകടനം പുറത്തെടുത്തെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. ഇതുവരെ കാര്യങ്ങൾ എല്ലാം മികച്ചതായിരുന്നെന്നും ആഗ്രഹിച്ച ഫലങ്ങൾ ടീമിന് ലഭിക്കുന്നുണ്ടെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു. അത്കൊണ്ട് തന്നെ ഈ വർഷം മുംബൈ ഇന്ത്യൻസിന് കിരീടം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ പറഞ്ഞു.

Advertisement