ഇത് മുംബൈയുടെ ഓള്‍റഔണ്ട് വിജയം -സൂര്യകുമാര്‍ യാദവ്

Mumbaiindians

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ വിജയം മുംബൈയുടെ ഓള്‍റൗണ്ട് മികവ് ചൂണ്ടിക്കാണിക്കുന്നതാണെന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്. ഇന്നലെ 49 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്തയ്ക്കെതിരെ നിലവിലെ ചാമ്പ്യന്മാര്‍ നേടിയത്. ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും തിളങ്ങുകയായിരുന്നു.

180-185 വരെയുള്ള റണ്‍സ് നേടണമെന്നായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും അത് സാധിച്ച ശേഷം ബൗളര്‍മാരെ ഫീല്‍ഡിംഗിലും മികച്ച പ്രകടനം നടത്തി മുംബൈ താരങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഫീല്‍ഡില്‍ മികച്ച ഊര്‍ജ്ജം താരങ്ങളില്‍ കണ്ടുവെന്നും ടീം മീറ്റിംഗില്‍ പോസിറ്റീവായി കാര്യങ്ങളെ സമീപിക്കണമെന്നായിരുന്നു തീരുമാനമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ആദ്യ പന്ത് മുതല്‍ അവസാന പന്ത് എറിയുന്നത് വരെ ആ ഊര്‍ജ്ജം നിലനിര്‍ത്തുവാന്‍ മുംബൈയ്ക്ക് സാധിച്ചുവെന്നും സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു.

Previous articleഡീന്‍ ജോണ്‍സ് അന്തരിച്ചു
Next articleസുവാരസിന് വിടവാങ്ങൽ മത്സരം വെക്കും എന്ന് ബാഴ്സലോണ