കോള്‍ട്ടര്‍ നൈലിനായി ചാമ്പ്യന്മാരുടെ വടം വലി, 8 കോടിയ്ക്ക് താരം മുംബൈയ്ക്ക് സ്വന്തം

ഐപിഎലില്‍ ഏറ്റവും അധികം കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈയും ചെന്നൈയും തമ്മിലുള്ള ലേലപ്പോരിന് ശേഷം നഥാന്‍ കോള്‍ട്ടര്‍-നൈലിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 1 കോടിയുടെ അടിസ്ഥാന വിലയുള്ള താരത്തെ 8 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഈ രണ്ട് ടീമുകള്‍ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.

2018ല്‍ 2.2 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ കഴിഞ്ഞ തലണ സ്വന്തമാക്കിയ താരത്തെ ഈ ലേലത്തിന് മുന്നോടിയായാണ് ടീം റിലീസ് ചെയ്തത്.

Previous articleകോട്രലിന് എട്ടര കോടി!
Next articleവാൽഷിനെയും സഹീർ ഖാനെയും ആഡം സാമ്പയെയും വാങ്ങാൻ ആരുമില്ല