ബേസില്‍ തമ്പിയ്ക്ക് സണ്‍റൈസേഴ്സില്‍ അരങ്ങേറ്റം, മാറ്റങ്ങളില്ലാതെ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. നിര്‍ണ്ണായകമായ ജയം തേടിയെത്തുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ടോസ് നേടി ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മുംബൈ നിരയില്‍ മാറ്റങ്ങളൊന്നുമില്ല. അതേ സമയം സണ്‍റൈസേഴ്സിനു വേണ്ടി ബേസില്‍ തമ്പി തന്റെ അരങ്ങേറ്റം നടത്തും. അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ശിഖര്‍ ധവാനും ടീമിലെത്തി. മൂന്ന് മാറ്റങ്ങളാണ് സണ്‍റൈസേഴ്സില്‍ അരങ്ങേറ്റം. ബില്ലി സ്റ്റാന്‍ലേക്കും ഭുവനേശ്വര്‍ കുമാറും റിക്കി ഭുയിയുമാണ് ടീമിനു പുറത്ത്.

ഹൈദ്രാബാദ്: വൃദ്ധിമന്‍ സാഹ, ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, ബേസില്‍ തമ്പി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

മുംബൈ: സൂര്യകുമാര്‍ യാദവ്, എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, മയാംഗ് മാര്‍കാണ്ഡേ, മിച്ചല്‍ മക്ലെനാഗന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement