മുംബൈ നിരയില്‍ ആഡം മില്‍നേയ്ക്ക് അരങ്ങേറ്റം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രോഹിത് ശര്‍മ്മ, നാല് മാറ്റവുമായി വാര്‍ണര്‍

Mumbaiindians
- Advertisement -

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. ടോസ് നേടിയ രോഹിത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരും മുംബൈ മൂന്നാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്.

മുംബൈയ്ക്ക് വേണ്ടി ന്യൂസിലാണ്ട് പേസര്‍ ആഡം മില്‍നേ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഇതിനര്‍ത്ഥം മാര്‍ക്കോ ജാന്‍സന്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. അതേ സമയം സണ്‍റൈസേഴ്സ് നിരയില്‍ നാല് മാറ്റമാണുള്ളത്.

വിരാട് സിംഗ്, മുജീബ് ഉര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്, അഭിഷേക് ശര്‍മ്മ എന്നിവര്‍ സണ്‍റൈസേഴ്സ് നിരയിലേക്ക് എത്തുമ്പോള്‍ വൃദ്ധിമന്‍ സാഹ, ജേസണ്‍ ഹോള്‍ഡര്‍, നടരാജന്‍, ഷഹ്ബാദ് അഹമ്മദ് എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Adam Milne, Jasprit Bumrah, Trent Boult

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്:): David Warner(c), Jonny Bairstow(w), Manish Pandey, Virat Singh, Vijay Shankar, Abhishek Sharma, Abdul Samad, Rashid Khan, Bhuvneshwar Kumar, Mujeeb Ur Rahman, Khaleel Ahmed

Advertisement