ധോണിയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുക എന്ന പതിവ് തെറ്റിക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സില്‍സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ധോണി എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈ നിരയില്‍ രാജസ്ഥാനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റമാണുള്ളത്. ലുംഗിസാനി ഗിഡിയ്ക്ക് പകരം ജോഷ് ഹാസല്‍വുഡ് ടീമിലെത്തുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് രണ്ട് മാറ്റമാണ് ഡല്‍ഹി നിരയിലുള്ളത്. മോഹിത് ശര്‍മ്മയ്ക്ക് പകരം അവേശ് ഖാനും രവിചന്ദ്രന്‍ അശ്വിന് പകരം അമിത് മിശ്രയും കളിക്കും.

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Shimron Hetmyer, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Axar Patel, Kagiso Rabada, Amit Mishra, Anrich Nortje, Avesh Khan

ചെന്നൈ സൂപ്പര്‍ കിംഗ്സ്: : Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, Kedar Jadhav, MS Dhoni(w/c), Sam Curran, Ravindra Jadeja, Josh Hazlewood, Deepak Chahar, Piyush Chawla

Advertisement