രാജസ്ഥാനെതിരെ ധോണി കീപ്പര്‍ സ്ഥാനം ഉപേക്ഷിച്ചേക്കും

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് വൈകുന്നേരും പൂനെയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ എംഎസ് ധോണി കീപ്പര്‍ സ്ഥാനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന നല്‍കി ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി. ധോണിയും സുരേഷ് റെയ്‍നയും പരീശലനത്തില്‍ പങ്കുചേര്‍ന്നുവെന്നും ഇരു താരങ്ങളും ഇന്നത്തെ മത്സരത്തിനിറങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹസ്സി അറിയിച്ചു.

എന്നാല്‍ പുറംവേദന കൂടുതല്‍ വഷളാകാതിരിക്കുന്നതിനായി എംഎസ് ധോണി കീപ്പിംഗ് ദൗത്യം ഈ മത്സരത്തില്‍ ഉപേക്ഷിച്ചേക്കുമെന്നാണ് അറിയുന്നത്. അപ്രകാരമാണ് ടീമിന്റെ തീരുമാനമെങ്കില്‍ സാം ബില്ലിംഗ്സോ അമ്പാട്ടി റായിഡുവോ ആവും ദൗത്യം നിര്‍വഹിക്കുകക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement