ചെന്നൈ ക്യാപ്റ്റനായി ധോണിയുടെ നൂറാം വിജയം

- Advertisement -

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ നേടിയ വിജയം ക്യാപ്റ്റനെന്ന നിലയില്‍ നൂറാമത്തെ ആയിരുന്നു. ഐപിഎലില്‍ നൂറ് ക്യാച്ചും ധോണി ഇന്നത്തെ മത്സരത്തില്‍ പൂര്‍ത്തിയാക്കി. 96 എണ്ണം കീപ്പറായും 4 എണ്ണം ഫീല്‍ഡര്‍ ആയുമാണ് ധോണി പൂര്‍ത്തിയാക്കിയത്. ബാറ്റിംഗില്‍ വളരെ വൈകിയിറങ്ങിയ താരത്തെ അമ്പയര്‍ ഔട്ട് വിധിച്ചുവെങ്കിലും തീരുമാനം വിജയകരമായി റിവ്യൂ ചെയ്ത് ധോണി തന്റെ കൃത്യമായ തീരുമാനങ്ങളിലും ഇന്ന് മികച്ച് നിന്നു.

കീറണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ക്യാച്ചുകളാണ് ധോണി ഇന്ന് കൈപ്പിടിയിലൊതുക്കിയത്. ടി20 മത്സരങ്ങളില്‍ ധോണി250 പുറത്താക്കലുകള്‍ നേടുന്ന വിക്കറ്റ് കീപ്പറുമായി മാറി.

Advertisement