ഡ്യൂ ഫാക്ടര്‍ ഘടകമായെങ്കിലും ചെന്നൈയ്ക്ക് അല്പം കൂടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവയ്ക്കാമായിരുന്നു

Msdhoni
- Advertisement -

ഐപിഎലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയിലെ പ്രധാന ഘടകം ഡ്യൂ ആയിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. അത് മനസ്സില്‍ വെച്ച് 200നടുത്തുള്ള സ്കോറാണ് ടീം ലക്ഷ്യം വെച്ചതെന്ന് ധോണി പറഞ്ഞു. ഈ പിച്ചില്‍ 200 റണ്‍സ് ആവശ്യമാണെന്നും ടീമിന് 188 റണ്‍സ് നേടാനായതും ഒരു നേട്ടമായിരുന്നുവെന്ന് എംഎസ് ധോണി വ്യക്തമാക്കി.

എന്നാല്‍ ഒരല്പം മെച്ചപ്പെട്ട ബൗളിംഗ് ചെന്നൈ ബൗളര്‍മാരില്‍ നിന്ന് വന്നിരുന്നുവെങ്കില്‍ മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നുവെന്ന് എംഎസ് ധോണി വ്യക്തമാക്കി. ബൗളര്‍മാര്‍ അവരുടെ തെറ്റ് മനസ്സിലാക്കി ഭാവി മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിംഗ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി വ്യക്തമാക്കി.

Advertisement