ചിരിക്കുന്ന മുഖത്തോടെ മുന്നോട്ട് പോകുകയല്ലാതെ ഒന്നും ചെയ്യുവാനില്ല – ഡേവിഡ് വാര്‍ണര്‍

Davidwarner2
- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാ‍ണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് വിജയിക്കാവുന്ന മത്സരം കൈവിട്ടത്. കഴിഞ്ഞ മത്സരത്തില്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ സണ്‍റൈസേഴ്സ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവെങ്കില്‍ ഇത്തവണ ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറുമായിരുന്നു സണ്‍റൈസേഴ്സിന് മികച്ച തുടക്കമിട്ടത്.

താനും ബൈര്‍സ്റ്റോയും സെറ്റായിരുന്നുവെങ്കിലും അവസാനം വരെ ബാറ്റ് ചെയ്തില്ലെങ്കില്‍ ജയിക്കാനാകില്ല എന്നത് ഇതോടെ വീണ്ടും തെളിയിക്കപ്പെട്ടുവെന്ന് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. ഈ സ്കോറുകളെല്ലാം ചേസ് ചെയ്യാവുന്നവയായിരുന്നുവെന്നും കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

Davidwarner

ചിരിക്കുന്ന മുഖങ്ങളുമായി മുന്നോട്ട് പോകുകല്ലാതെ ഒന്നും ചെയ്യാനില്ലെന്നും ടോപ് ഓര്‍ഡറിലെ ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനമെന്നും സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കി.

Advertisement