ക്രിസ് മോറിസിന് ഇത്രയും വില നൽകിയത് അത്ഭുതപ്പെടുത്തുന്നു എന്ന് ഗംഭീർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ഐ പി എൽ ലേല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കായിർന്നു ഇന്നലെ രാജസ്ഥാനിലേക്ക് എത്തിയത്. എന്നാൽ ഈ ട്രാൻസ്ഫർ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ പറഞ്ഞു. ഒരു ക്രിക്കറ്റും കളിക്കാത്ത ഒരു താരത്തിനാണ് ഇത്രയും വലിയ തുക നൽകിയിരിക്കുന്നത്. കഴിഞ്ഞ ഐ പി എല്ലിന് ശേഷം ഒരു ക്രിക്കറ്റ് മത്സരം പോലും മോറിസ് ഇതുവരെ കളിച്ചിട്ടില്ല എന്നത് ഗംഭീർ ഓർമ്മിപ്പിച്ചു.

ഇത്രയും പണം മോറിസിന് ലഭിക്കും എന്ന് താൻ കരുതിയിരുന്നില്ല. മോറിസ് അന്താരാഷ്ട്ര ക്രിക്കറ്റ് പോലും കളിക്കാത്ത താരമാണ്. മാത്രമല്ല മോറിസ് സീസണിൽ ഒരു 14 മത്സരങ്ങൾ എങ്കിലും കളിക്കുമോ എന്നും ഗംഭീർ ചോദിക്കുന്നു. കഴിഞ്ഞ സീസണിൽ 10 കോടി നൽകി ആർ സി ബി സ്വന്തമാക്കിയ താരമായിരുന്നു മോറിസ്. ഐ പി എല്ലിൽ ഇതുവരെ 551 റൺസും 80 വിക്കറ്റുകളും മോറിസ് സ്വന്തമാക്കിയിട്ടുണ്ട്.