രാജസ്ഥാനെ വിലകുറച്ച് കാണാനാകില്ല, സൺ റൈസേഴ്‌സ് താരങ്ങൾക്ക് മുന്നറിയിപ്പുമായി മൂഡി

- Advertisement -

റോസ് ബട്ട്ലറും, ബെൻ സ്റ്റോക്‌സും ഇല്ലെങ്കിലും രാജസ്ഥാൻ റോയൽസ് ശക്തർ ആണെന്നും അവരെ വില കുറച്ച് കാണാനാകില്ലെന്നും സൺ റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി. ഇന്ന് രാജസ്ഥാനെ നേരിടാൻ ഇരിക്കെയാണ് ഹൈദരാബാദ് പരിശീലകൻ സ്വന്തം കളിക്കാർക്ക് മുന്നറിലിപ്പ് നൽകിയത്.

‘രാജസ്ഥാൻ ശക്തി ക്ഷയിച്ച ടീമാണെന്ന് ഞാൻ പറയില്ല, പ്രധാന താരങ്ങൾ ഇല്ലെങ്കിലും പകരകാർ ലഭിക്കുന്ന അവസരം മുതലാക്കാൻ ശ്രമിക്കും. അവർക്ക് നല്ലൊരു ഭാഗ്യം മാത്രമാണ് തിളങ്ങാൻ വേണ്ടത്’ എന്നാണ് മൂഡിയുടെ വിലയിരുത്തൽ. ആദ്യ ഇലവനിൽ ആരൊക്കെ വന്നാലും പോയാലും സ്വന്തം മൈതാനത്ത് രാജസ്ഥാൻ റോയൽസ് അതി ശക്തർ തന്നെയാണ് എന്നാണ് ഹൈദരാബാദ് പരിശീലകനായ ഈ മുൻ ഓസ്‌ട്രേലിയൻ താരത്തിന്റെ വിലയിരുത്തൽ.

നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. കളിച്ച 11 മത്സരങ്ങളിൽ 7 മത്സരങ്ങളും തോറ്റ റോയൽസ് 7 ആം സ്ഥാനത്താണ്.

Advertisement