
- Advertisement -
മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ് ഷമിയ്ക്ക് ആശ്വാസകരമായ വാര്‍ത്ത. താരത്തിനു ഐപിഎലില്‍ കളിക്കുന്നത് തുടരമാണെന്നാണ് കൊല്‍ക്കത്ത പോലീസ് അറിയിച്ചിരിക്കുന്നത്. താരത്തിനെതിരെയുള്ള കുറ്റം തെളിയിച്ചിട്ടില്ലാത്തിനാല് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് പോലീസ് അറിയിച്ചത്. ഷമിയോട് എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷമിയെയും സഹോദരനെയും വെവ്വേറെ മുറികളിലും പിന്നീട് ഒരുമിച്ചുമിരുത്തി ചോദ്യം ചെയ്തു എന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ഷമി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിനൊപ്പം ചേരുന്നതിനായി ഷമി ബാംഗ്ലൂരിലേക്ക് ഉടന്‍ യാത്രയാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement