സീസണിലെ ആദ്യ സിക്സ് മൊയീൻ അലിയുടെ ബാറ്റിൽ നിന്ന്

- Advertisement -

ഐ പി എൽ 2019 സീസണിലെ ആദ്യ സിക്സ് പിറന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരം മൊയീൻ അലിയാണ് സീസണിലെ ആദ്യ സിക്സ് അടിച്ചത്. കോഹ്ലി പുറത്തായത് കൊണ്ട് വൺ ഡൗണായി കളത്തിൽ എത്തിയ മൊയീൻ അലി താൻ നേരിട്ട മൂന്നാമത്തെ പന്ത് തന്നെ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി. ഹർബജൻ സിംഗിന്റെ ഒരു ഷോർട്ട് പിച്ച് പന്തായിരുന്നു മൊയീൻ അലിയ സിക്സിലേക്ക് പറത്തിയത്.

ആ സിക്സിനപ്പുറം അധികം സമയം ഗ്രൗണ്ടിൽ നിൽക്കാൻ പക്ഷെ മൊയീൻ അലിക്ക് ആയില്ല. ഹർബജൻ സിംഗ് തന്റെ അടുത്ത ഓവറിൽ തന്നെ മൊയേൻ അലിയോട് പകരം വീട്ടി. ഹർബജന്റെ പന്തിൽ ഹർബജനു തന്നെ ക്യാച്ച് കൊടുത്ത് വിടവാങ്ങുകയായിരുന്നു മൊയീൻ ആലി. 9 റൺസ് മാത്രമെ മൊയീൻ അലി എടുത്തുള്ളൂ.

Advertisement