മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

Mitchell Marsh Sunrisers Hyderabad Ipl
Photo: Twitter/IPL

സൺറൈസേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റതോടെയാണ് താരം ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയത്. പകരക്കാരനായി വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ സൺറൈസേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് മിച്ചൽ മാർഷിന് കാലിന്റെ ആംഗിളിന് പരിക്കേറ്റത്. മാർഷ് എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. പകരക്കാരനായി പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഉടൻ തന്നെ ടീമിനൊപ്പം ചേരാൻ യു.എ.ഇയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

അബുദാബിയിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അടുത്ത മത്സരം. മിച്ചൽ മാർഷിന് പകരമായി അഫ്ഗാൻ താരം മുഹമ്മദ് നബി ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous articleധോണിയുടെ റൺസുകൾ എല്ലാം വ്യക്തിപരം, വിമർശനവുമായി ഗംഭീർ
Next article‘അധോലോകം’ വിട്ട് വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ!!