കിംഗ്സ് ഇലവനു പുതിയ കോച്ച്, ഹോഡ്ജിനു പകരം എത്തുന്നത് മുന്‍ ന്യൂസിലാണ്ട് പരിശീലകന്‍

- Advertisement -

പുതിയ സീസണ്‍ ഐപിഎലില്‍ മുന്‍ ന്യൂസിലാണ്ട് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിക്കും. ബ്രാഡ് ഹോഡ്ജില്‍ നിന്ന് ചുമതല ഏറ്റെടുക്കുന്ന ഹെസ്സണ്‍ രണ്ട് വര്‍ഷത്തേക്കാവും ഈ ചുമതല വഹിക്കുക. കഴിഞ്ഞ ജൂണിലാണ് ന്യൂസിലാണ്ടിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഹെസ്സണ്‍ ചുമതലയൊഴിഞ്ഞത്.

ആറ് വര്‍ഷത്തെ കാലയളവില്‍ ന്യൂസിലാണ്ട് ടീമിനൊപ്പം ചെലവഴിച്ചതിനു ശേഷമാണ് ഹെസ്സണ‍് വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു ഇടവേളയെടുത്തത്. കരിയറില്‍ ഇതിനു മുമ്പ് ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെയും പരിശീലിപ്പിച്ച ചരിത്രമില്ലെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മികച്ച നിലയില്‍ ഹെസ്സണ് എത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ഒരു മത്സരം മാത്രം വിജയിക്കുവാന്‍ കഴിഞ്ഞ പഞ്ചാബ് നിരയ്ക്ക് ഏഴാം സ്ഥാനത്തെത്തുവാനെ കഴിഞ്ഞ വര്‍ഷം സാധിച്ചുള്ളു.

Advertisement