കൊൽക്കത്തയെ നിലം പരിശാക്കി മുംബൈ ഇന്ത്യൻസ്

- Advertisement -

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 13 റൺസുകൾക്ക് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിജയം സ്വന്തമാക്കി. ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാൻ മാത്രമേ കൊല്കത്തയ്ക്ക് സാധിച്ചുള്ളൂ.ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ റെസ്ക്യു് മിഷനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റണ്സെടുത്ത്. സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്. 39 പന്തുകളിൽ നിന്നും 59 റൺസ് സൂര്യകുമാർ യാദവെടുത്തു.

182 റൺസിന്റെ വിജയലക്ഷ്യം ചെയ്സ് ചെയ്ത കൊൽക്കത്തയ്ക്ക് മാർഗം എളുപ്പമായിരുന്നില്ല. ക്രിസ് ലിന്നിന്റെയും ശുഭമാൻ ഗില്ലിന്റെയും വിക്കറ്റുകൾ ആദ്യം നഷ്ടപ്പെട്ടു. 54 റൺസെടുത്ത ഉത്തപ്പയും 31 റൺസെടുത്ത റാണയുമാണ് കൊൽക്കത്തയുടെ ഇന്നിംഗ്സ് കെട്ടി പടുത്തത്.

43 റൺസുമായി എവിൻ ലെവിസ്, അവസാന ഓവറുകളിൽ തകർത്തടിയ ഹർദിക് പാണ്ഡ്യാ എന്നിവരും മുംബൈക്ക് തുണയായി.പതിനൊന്നു റൺസെടുക്കാനെ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചുള്ളൂ. കൃണാൽ പാണ്ഡ്യാ 14 ഉം ഡുമിനി 13 ഉം റണ്സെടുത്തു.സുനിൽ നരൈയ്നും ആന്ദ്രേ റസ്സലുമാണ് കൊൽക്കത്തയ്ക്ക്വേണ്ടി മുംബൈയെ പിടിച്ച് കെട്ടിയത്. സൂര്യകുമാർ യാദവ്നെയും ലെവിസിനെയും റാസൽ വീഴ്ത്തിയപ്പോൾ കൃണാൽ പാണ്ഡ്യായുടെയും രോഹിത്ത് ശർമ്മയുടെയും വിക്കറ്റുകൾ നരൈയ്ൻ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement