സഞ്ജുവിനും രോഹിത്തിനും നിര്‍ണ്ണായകം, ടോസ് അറിയാം

Sanjusamson

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് വീതമുള്ള രാജസ്ഥാനും മുംബൈ ഇന്ത്യന്‍സും ആറും ഏഴും സ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

മുംബൈ ഇന്ത്യന്‍സ് നിരയിൽ ക്വിന്റൺ ഡി കോക്കിന് ഇഷാന്‍ കിഷനും ക്രുണാൽ പാണ്ഡ്യയ്ക്ക് പകരം ജെയിംസ് നീഷവും ടീമിലേക്ക് എത്തുന്നു. രാജസ്ഥാന്‍ നിരയിലും രണ്ട് മാറ്റമാണുള്ളത്. ശ്രേയസ്സ ഗോപാൽ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ, ആകാശ് സിംഗ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.

രാജസ്ഥാന്‍ റോയൽസ് : Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, Glenn Phillips, David Miller, Rahul Tewatia, Shreyas Gopal, Kuldip Yadav, Mustafizur Rahman, Chetan Sakariya

മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Saurabh Tiwary, Kieron Pollard, Hardik Pandya, James Neesham, Nathan Coulter-Nile, Jayant Yadav, Jasprit Bumrah, Trent Boult

 

Previous articleഐ ലീഗ് യോഗ്യത, അര എഫ് സി കോർബറ്റ് പോരാട്ടം സമനിലയിൽ
Next articleനൈജീരിയൻ സ്‌ട്രൈക്കർ ഫ്രാൻസിസ് ന്വാൻക്വോ കേരള യുണൈറ്റഡിൽ