ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്‍ഡോറില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഐപിഎല്‍ മത്സരങ്ങള്‍ക്കായി എത്തുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റവുമായാണ് ഇറങ്ങുന്നത്. യുവരാജ് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ പഞ്ചാബ് ടീമില്‍ മടങ്ങിയെത്തി.

മനോജ് തിവാരി, ആരോണ്‍ ഫിഞ്ച്, ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. മുംബൈ നിരയില്‍ എവിന്‍ ലൂയിസ് തിരികെ ടീമിലെത്തുമ്പോള്‍ കീറണ്‍ പൊള്ളാര്‍ഡിനു ടീമിലെ സ്ഥാനം നഷ്ടമായി.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ, അക്സര്‍ പട്ടേല്‍, അങ്കിത് രാജ്പുത്, മുജീബ് ഉര്‍ റഹ്മാന്‍

മുംബൈ: എവിന്‍ ലൂയിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, ഡുമിനി , ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, മയാംഗ് മാര്‍കാണ്ഡേ, മിച്ചല്‍ മക്ലെനാഗന്‍, ബെൻ കട്ടിങ് , ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement