ഐപിഎൽ മെഗാ ലേലം 2021 ഡിസംബറിൽ നടന്നേക്കും

Ipl Auction

ഐപിഎൽ 2022ന് വേണ്ടിയുള്ള മെഗാ ലേലം 2021 ഡിസംബറിൽ നടത്തുവാന്‍ സാധ്യത. ഐപിഎൽ 2022ൽ പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ബിസിസിഐ ക്ഷണിക്കുവാനിരിക്കുന്നതിനാലാണ് ഈ മാറ്റം വരുന്നത്. പുതിയ ടീമുകളുടെ കാര്യം ഐപിഎലിനിടെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. സെപ്റ്റംബറില്‍ യുഎഇയിൽ വെച്ചാണ് ഐപിഎൽ 14ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക.

ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നാല് താരങ്ങളെ നിലനിര്‍ത്താമെന്ന് ബിസിസിഐ തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയും നിലനിര്‍ത്താം അല്ലെങ്കിൽ രണ്ട് വീതം വിദേശ – ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം ഫ്രാഞ്ചൈസികള്‍ക്കുണ്ടാകും.