മുംബൈ നല്‍കിയ അവസരത്തിനു നന്ദി പറഞ്ഞ് മയാംഗ് മാര്‍ക്കണ്ടേ

ഐപിഎല്‍ അരങ്ങേറ്റത്തിനു തനിക്ക് നല്‍കിയ അവസരത്തിനു നന്ദി പറഞ്ഞ് മുംബൈയുടെ മാന്ത്രിക സ്പിന്നര്‍ മയാംഗ് മാര്‍ക്കണ്ടേ. മാര്‍ക്കണ്ടേയുടെ പ്രകടനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുംബൈ ഇന്ത്യന്‍സ് വരിഞ്ഞുകെട്ടിയെങ്കിലും ഡ്വെയിന്‍ ബ്രാവോ കൊടുങ്കാറ്റ് മത്സരം മുംബൈയില്‍ നിന്ന് തട്ടികയറ്റുകയായിരുന്നു. 20 വയസ്സുകാരന്‍ പഞ്ചാബ് സ്പിന്നറെ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. സെലക്ഷന്‍ ട്രയല്‍സില്‍ മികവ് പുലര്‍ത്തിയെങ്കിലും ലേലത്തില്‍ തന്നെ മുംബൈ സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്ന് താരം പറഞ്ഞു. രണ്ട് മൂന്ന് വര്‍ഷം കൂടി പരിശ്രമിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മാര്‍ക്കണ്ടേ പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ താരം ഇപ്രകാരമാണ് കുറിച്ചത്. ഐപിഎല്‍ ആരംഭിക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സ് മാത്രമാണ്. ഇന്ന് എനിക്ക് ഈ ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ അവസരം കിട്ടി. മികച്ചൊരു അരങ്ങേറ്റത്തിനു അവസരം നല്‍കിയ മുംബൈയ്ക്ക് നന്ദി. മത്സരഫലം അനുകൂലമായില്ലായെന്നത് സങ്കടകരമാണ് എന്നാല്‍ ഞങ്ങള്‍ക്ക് തിരിച്ചുവരാനാകുമെന്ന് തീര്‍ച്ചയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേധാര്‍ ജാഥവിനു ചില മത്സരങ്ങള്‍ നഷ്ടമാകും
Next article23കാരനായ ബെൽജിയൻ സൈക്കിൾ താരം റൈസിനിടെ മരണപ്പെട്ടു