പഞ്ചാബി നായകന്‍ ഗ്ലെന്‍ മാക്സ്വെല്‍

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഐപിഎല്‍ പത്താം പതിപ്പില്‍ ഗ്ലെന്‍ മാക്സ്വെല്‍ നയിക്കും. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് വെറും 4 വിജയം മാത്രം സ്വന്തമാക്കിയ പഞ്ചാബ് ടീമിനെ ആദ്യ മത്സരങ്ങളില്‍ ഡേവിഡ് മില്ലറും പിന്നീട് മുരളി വിജയുമാണ് നയിച്ചത്. ഏപ്രില്‍ 8നു ഇന്‍ഡോറില്‍(രണ്ടാം ഹോം ഗ്രൗണ്ട്) പൂനെയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനു, മുംബൈ ഇന്ത്യന്‍സിനും വേണ്ടി മത്സരിച്ച ഗ്ലെന്‍ മാക്സ്വെല്‍ 2014 മുതല്‍ ആണ് പഞ്ചാബ് നിരയില്‍ എത്തിയത്ത്. പല രാജ്യങ്ങളിലും നടന്ന ടി20 ലീഗുകളില്‍ പ്രതിനിധാനം ചെയ്യുകയും ടീമുകളെ ഫൈനലിലെത്തിയ്ക്കുകയും ചില കപ്പുകള്‍ നേടുകയും ചെയ്ത വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സാമി പഞ്ചാബിന്റെ നേതൃത്വ നിരയിലേക്ക് വന്നെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും മാക്സ്വെല്ലിനാണ് നറുക്ക് വീണത്.

Advertisement