സിക്സില്ലാത്ത ഒരു ഐപിഎല്‍ സീസണിന് ശേഷം സിക്സടിയാരംഭിച്ച് ഗ്ലെന്‍ മാക്സ്വെല്‍

Glennmaxwell
- Advertisement -

ഐപിഎല്‍ 2020ല്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഒറ്റ സിക്സ് പോലും നേടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലെത്തി ആദ്യ മത്സരത്തില്‍ തന്നെ നൂറ് മീറ്ററിന്റെ ഒരു കൂറ്റന്‍ സിക്സ് പറത്തിയാണ് മാക്സ്വെല്‍ തന്റെ വരവറിയിച്ചത്.

മത്സരത്തില്‍ 28 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ 2 സിക്സുകളാണ് നേടിയത്. ഏപ്രില്‍ 27 2018ല്‍ കൊല്‍ക്കത്തയുടെ മിച്ചല്‍ ജോണ്‍സണെതിരെയാണ് ഐപിഎലില്‍ അവസനാമായി മാക്സ്വെല്‍ സിക്സ് നേടിയത്.

171 പന്തുകള്‍ക്ക് ശേഷമാണ് തന്റെ ഈ സിക്സ് ഇല്ലാത്ത അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കുവാന്‍ ബിഗ് ഷോയ്ക്ക് സാധിച്ചത്. ഐപിഎല്‍ 2021 ലേലത്തില്‍ പൊന്നും വില കൊടുത്താണ് മാക്സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്.

Advertisement