മഹിയ്ക്ക് നന്ദി പറഞ്ഞ് മാവി

- Advertisement -

മത്സരശേഷം തനിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് മഹേന്ദ്ര സിംഗ് ധോണിയോട് നന്ദി പറഞ്ഞ് ശിവം മാവി. കൊല്‍ക്കത്തയില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരം 6 വിക്കറ്റിനു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണി 43 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം മാവി വിക്കറ്റൊന്നും നേടിയില്ലെങ്കിലും 3 ഓവറില്‍ 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

സ്പിന്നര്‍മാര്‍ മേല്‍ക്കൈ നേടിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ മറ്റു പേസ് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയപ്പോള്‍ മാവി കൃത്യതയോടെയും കണിശതയോടെയുമാണ് പന്തെറിഞ്ഞത്. മിച്ചല്‍ ജോണ്‍സണ്‍ 4 ഓവറില്‍ 51 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരോവര്‍ മാത്രമെറിഞ്ഞ ആന്‍ഡ്രേ റസ്സലും 12 റണ്‍സ് വിട്ടു കൊടുത്തു.

തന്റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ശിവം മാവി ധോണി മത്സരശേഷം നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement