
ഡ്വെയിന്‍ ബ്രാവോയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ കടപുഴകി ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തന്റെ കന്നി മത്സരത്തില്‍ എംഎസ് ധോണിയുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മയാംഗ് മാര്‍ക്കണ്ടേയുടെ അരങ്ങേറ്റ പ്രകടനം ഐപിഎല്‍ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് തങ്ങളുടെ പടയോട്ടത്തിനു വിജയത്തുടക്കം കുറിക്കാമെന്ന മോഹങ്ങളെയാണ് ബ്രാവോ തല്ലിക്കെടുത്തിയത്. 30 പന്തില്‍ 68 റണ്‍സ് നേടി ബ്രാവോ അവസാന ഓവറിനു തൊട്ട് മുമ്പ് പുറത്തായെങ്കിലും കേധാര്‍ ജാഥവ് ടീമിനെ 1 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
166 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ചെന്നൈയ്ക്ക് ഒരു ഘട്ടത്തില്‍ മുംബൈയ്ക്ക് ഭീഷണിയുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവസാന മൂന്നോവറില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ച് ബ്രാവോ കൊടുക്കാറ്റ് മുംബൈയെ പരാജയത്തിലേക്ക് തള്ളിയിടുകയായിരുന്നു.അവസാന ഓവറില്‍ 7 റണ്‍സ് ജയം ലക്ഷ്യം വെച്ചിറങ്ങിയ ചെന്നൈയ്ക്ക് കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമാണ്. നേരത്തെ പരിക്കേറ്റ് പിന്മാറിയ കേധാര്‍ ജാഥവ് ഓവറിലെ നാല് അഞ്ച് പന്തുകളില്‍ ബൗണ്ടറി പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
തന്റെ നാലോവറില്‍ 23 റണ്‍സ് നല്കി 3 വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കണ്ടേയാണ് ബൗളിംഗില്‍ മുംബൈയ്ക്കായി തിളങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 4 ഓവറില്‍ 24 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. 30 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഡ്വെയിന്‍ ബ്രാവോ ലക്ഷ്യം 18, 19 ഓവറുകളില്‍ 20 റണ്‍സ് വീതം നേടി ബ്രാവോ വീണ്ടും മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയെങ്കിലും 19ാം ഓവറിന്റെ അവസാന പന്തില്‍ താരം പുറത്തായത് ടീമിനു തിരിച്ചടിയായി. എന്നാല്‍ കേധാര്‍ ജാഥവ് സംയമനത്തോടെ കാര്യങ്ങളെ സമീപിച്ചപ്പോള്‍ ചെന്നൈ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി. 19.5 ഓവറില്‍ 169/9 എന്ന സ്കോറാണ് വിജയ സമയത്ത് ചെന്നൈ നേടിയത്.
മിച്ചല്‍ മക്ലെനാഗനും ജസ്പ്രീത് ബുംറയും എറിഞ്ഞ 18, 19 ഓവറുകളില്‍ ചെന്നൈ നേടിയ 40 റണ്‍സാണ് കളി മാറ്റിമറിച്ചത്. ബ്രാവോ 7 സിക്സും മൂന്ന് ബൗണ്ടറിയുമാണ് നേടിയത്. കേധാര്‍ ജാഥവ് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. അമ്പാട്ടി റായിഡു 22 റണ്‍സ് നേടി.
നേരത്തെ സൂര്യകുമാര്‍ യാദവ്(43), ക്രുണാല്‍ പാണ്ഡ്യ(41*), ഇഷാന് കിഷന്(40) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ 165/4 എന്ന സ്കോര്‍ നേടുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial