മാര്‍ക്ക് വുഡ് തിരികെ മടങ്ങുന്നു

- Advertisement -

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ഒരു മത്സരം മാത്രം കളിച്ച മാര്‍ക്ക് വുഡ് തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിലാണ് ചെന്നൈ ജഴ്സിയില്‍ മാര്‍ക്ക് വുഡ് അരങ്ങേറ്റം കുറിച്ചത്. വിക്കറ്റൊന്നും ലഭിക്കാതിരുന്ന താരം 49 റണ്‍സാണ് വഴങ്ങിയത്. ഇംഗ്ലണ്ട് പാക്കിസ്ഥാനെയും ഇന്ത്യയെയും ആതിഥ്യം വഹിക്കുന്ന പരമ്പരയിലെ തയ്യാറെടുപ്പുകള്‍ക്കായി താരം നാട്ടിലേക്ക് മടങ്ങുകയാണ്.

നാട്ടിലേക്ക് മടങ്ങിയ ശേഷം ഡര്‍ഹമിനു വേണ്ടി കളിക്കാനൊരുങ്ങുകയാണ് വുഡ്. സിഎസ്കെ ടീമില്‍ ഇപ്പോള്‍ താന്‍ ഇല്ലാത്തതിനാലും ഏറെ കഷ്ടപ്പെട്ട് നേടിയ ടെസ്റ്റ് ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡര്‍ഹമിനു വേണ്ടി താന്‍ കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, മോയിന്‍ അലി എന്നിവരും നാട്ടിലേക്ക് മടങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement