നോ ബോളുകൾ എറിഞ്ഞത് തിരിച്ചടിയായെന്ന് മഹേന്ദ്ര സിംഗ് ധോണി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ തന്റെ ടീം നോ ബോളുകൾ എറിഞ്ഞതാണ് തിരിച്ചടിയായതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. നോ ബോളുകൾ എറിയുന്നത് തടഞ്ഞിരുന്നെങ്കിൽ രാജസ്ഥാൻ റോയൽസിന്റെ സ്കോർ 200ൽ ഒതുക്കാൻ കഴിയുമായിരുന്നെന്നും മത്സരത്തിന്റെ ഗതി തന്നെ ഇത് മറ്റുമായിരുന്നെന്നും ധോണി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നലത്തെ മത്സരത്തിൽ 3 നോ ബോളുകളാണ് എറിഞ്ഞത്. അതിൽ നിന്ന് ലഭിച്ച ഫ്രീ ഹിറ്റിൽ രണ്ട് സിക്‌സറുകൾ നേടാനും രാജസ്ഥാൻ റോയൽസിനായി. അവസാന ഓവറിൽ 30 റൺസ് വഴങ്ങിയ എൻഗിഡി 2 നോ ബോൾ എറിയുകയും ചെയ്തിരുന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും ധോണി പറഞ്ഞു. ചെന്നൈ സ്പിന്നർമാർ വരുത്തിയ പിഴവുകൾ രാജസ്ഥാൻ റോയൽസ് സ്പിന്നർമാർ കാണിച്ചില്ലെന്നും രാജസ്ഥാൻ റോയൽസ് മികച്ച ബൗളിംഗാണ് പുറത്തെടുത്തതെന്നും ധോണി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഡു പ്ലെസ്സി മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തതെന്നും ക്വറന്റൈൻ കാലയളവിൽ താൻ 14 ദിവസത്തോളം ബാറ്റ് ചെയ്തില്ലെന്നും അതുകൊണ്ടാണ് താൻ സാം കൂരനെ ബാറ്റ് ചെയ്യാൻ നേരത്തെ ഇറക്കിയതെന്നും ധോണി വിശദികരിച്ചു.