ചെന്നൈക്ക് എന്താണോ മികച്ചത് അതിന് അനുസരിച്ചായിരിക്കും തന്റെ ബാറ്റിംഗ് സ്ഥാനം: മഹേന്ദ്ര സിംഗ് ധോണി

- Advertisement -

ചെന്നൈ സൂപ്പർ കിങ്സിന് മികച്ചത് എന്താണോ അതിന് അനുസരിച്ചായിരിക്കും തന്റെ ബാറ്റിംഗ് സ്ഥാനമെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. തന്റെ ബാറ്റിംഗ് സ്ഥാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് പ്രതികരണവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്തെത്തിയത്.

താൻ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏത് സ്ഥാനത്തും കളിക്കാൻ തയ്യാറാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ധോണി ഏഴാം സ്ഥാനത്താണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻപ് ഋതുരാജ് ഗെയ്ക്‌വാദിനെയും സാം കൂരനെയും ഇറക്കിയതിനെ വിമർശിച്ച് പലരും രംഗത്തുവരുകയും ചെയ്തിരുന്നു.

Advertisement