പ്ലേ ഓഫിനോട് അടുത്ത് കൊല്‍ക്കത്ത

- Advertisement -

രാജസ്ഥാന്‍ റോയല്‍സിന്റെ 142 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു 6 വിക്കറ്റ് വിജയം. 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 12 പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്തയുടെ ജയം. ക്രിസ് ലിന്‍ 45 റണ്‍സ്  നേടിയപ്പോള്‍ 41 റണ്‍സുമായി പുറത്താകാതെ ദിനേശ് കാര്‍ത്തിക് ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. കുല്‍ദീപ് യാദവ് ആണ് കളിയിലെ താരം.

ജയത്തോടെ 14 പോയിന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫിനോട് കൂടുതല്‍ അടുത്തു. സുനില്‍ നരൈന്‍ 7 പന്തില്‍ 21 റണ്‍സ് നേടി പുറത്തായ ശേഷം മെല്ലെയാണ് കൊല്‍ക്കത്തയുടെ ചേസിംഗ് മുന്നേറിയത്. തന്റെ പതിവു ശൈലിയില്‍ നിന്ന് വിഭിന്നമായി മെല്ലെയാണ് ലിന്‍ ബാറ്റ് വീശിയത്. 69/3 എന്ന നിലയില്‍ ലിന്നിനൊപ്പം ഒത്തുകൂടിയ ദിനേശ് കാര്‍ത്തിക് നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. 31 പന്തില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് 41 റണ്‍സ് നേടിയത്. 5 ബൗണ്ടറിയും ഒരു സിക്സുമാണ് കാര്‍ത്തിക് നേടിയത്. ആന്‍ഡ്രേ റസ്സല്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ബെന്‍ സ്റ്റോക്സ് 4 ഓവറില്‍ 15 റണ്‍സിനു മൂന്ന് വിക്കറ്റ് വീഴത്തി. ഇഷ് സോധിയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement