പിതാവിന്റെ മരണം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഐപിഎലിനു ഇടയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസ് താരം ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച ലുംഗിസാനി ഗിഡിയുടെ പിതാവ് ജെറോം ഗിഡിയുടെ മരണത്തെത്തുടര്‍ന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ലുംഗി ചെന്നൈയ്ക്കായി ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2018 താര ലേലത്തിനിടെ താരത്തിനെ അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവലൻസിയയും വീണു, ബാഴ്സയ്ക്ക് അപരാജിത കുതിപ്പിൽ ചരിത്രനേട്ടം
Next articleയുവതാരങ്ങളെയും ഫുട്ബോളിനെയും അരങ്ങിലേക്ക് എത്തിച്ച് ലെറ്റ്സ് നോ