പവര്‍പ്ലേയിലും മധ്യ ഓവറുകളിലും മൂന്ന് വീതം വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി – ഋഷഭ് പന്ത്

Rishabhpant

ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് തിരിച്ചടിയായത് പവര്‍പ്ലേയിലും മധ്യ ഓവറുകളില്‍ വീണ മൂന്ന് വീതം വിക്കറ്റുകളെന്ന് പറഞ്ഞ് ഋഷഭ് പന്ത്. ഈ പിച്ചിൽ 171 റൺസ് അത്ര വലിയ സ്കോറായിരുന്നില്ലെന്നും മധ്യ ഓവറുകളിൽ ടീമിന് കുറച്ച് കൂടി മെച്ചപ്പെട്ട രീതിയിൽ ബാറ്റ് വീശാമായിരുന്നുവെന്നും ഡല്‍ഹി നായകന്‍ വ്യക്തമാക്കി.

വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായാൽ ഏത് ടോട്ടലും പ്രയാസമായി മാറുമെന്നും പരാജയത്തിൽ നിരാശയുണ്ടെങ്കിലും അടുത്ത മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും ഋഷഭ് പന്ത് കൂട്ടിചേര്‍ത്തു.

Previous articleവാങ്കഡേയെ സ്വിമ്മിംഗ് പൂളെന്ന് വിശേഷിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍
Next articleദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, ഡീൻ എൽഗാറിന് അര്‍ദ്ധ ശതകം