ലോക്കി യൂ ബ്യൂട്ടി, സൂപ്പര്‍ ഓവറിലും അത്യുഗ്രന്‍ ബൗളിംഗുമായി ലോക്കി ഫെര്‍ഗുസണ്‍, കൊല്‍ക്കത്തയ്ക്ക് വിജയം

Lockieferguson2

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍. വിജയ ലക്ഷ്യമായ മൂന്ന് റണ്‍സ് 4 പന്തുകളില്‍ വിക്കറ്റ് നഷ്ടമില്ലാതെ കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും കൂടിയാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ഫെര്‍ഗൂസണ്‍ മൂന്നാം പന്തില്‍ അബ്ദുള്‍ സമാദിനെയും പുറത്താക്കി സണ്‍റൈസേഴ്സിന്റെ ബാറ്റിംഗിന് തിരശ്ശീല വീഴ്ത്തുകയായിരുന്നു.

നേരത്തെ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലും ലോക്കി ഫെര്‍ഗൂസണിന്റെ സ്പെല്ലിലാണ് ടീം അടിപതറിയത്. 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്.

Previous articleവീണ്ടുമൊരു സൂപ്പര്‍ ഓവര്‍, ഇത്തവണ സണ്‍റൈസേഴ്സും കൊല്‍ക്കത്തയും
Next articleമൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര