ബയോ ബബിളിൽ നിൽക്കാൻ വയ്യ, ലിവിങ്സ്റ്റോൺ രാജസ്ഥാൻ ക്യാമ്പ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റോൺ ഐ പി എല്ലിൽ നിന്ന് പിന്മാറി. രാജസ്ഥാൻ താരമായ ലിവിങ്സ്റ്റോൺ ബയോ ബബിളിൽ നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണം ആണ് ക്യാമ്പ് വിടാൻ തീരുമാനിച്ചത്. അവസാന കുറേ കാലമായി ഇംഗ്കണ്ടിനൊപ്പവും മറ്റു ക്ലബുകൾക്ക് ഒപ്പവുമായി ബയോ ബബിളുകളിൽ ആയിരുന്നു ലിവിങ്സ്റ്റോൺ. ഒരു മാറ്റം ആവശ്യമാണ് എന്ന് താരം പറഞ്ഞതു കൊണ്ട് താരത്തെ റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിക്കുക ആയിരുന്നു.

ഈ ഐ പി എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് ലിവിങ്സ്റ്റോണ് അവസരം നൽകിയിരുന്നില്ല. താരം ഇംഗ്ലണ്ടിനൊപ്പം ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് എത്തിയതായിരുന്നു. ആ ബയോ ബബിളിൽ നിന്നാണ് ഐ പി എൽ ബയോ ബബിളിലേക്ക് വന്നത്. ബയോ ബബിളിൽ പുറം ലോകവും കുടുംബവുമായും ഒക്കെ ബന്ധമില്ലാതെ നിൽക്കേണ്ടി വരുന്നത് താരങ്ങളെ ഒക്കെ മാനസികമായി തളർത്തുന്നുണ്ട്. .