അവസാന നിമിഷം പകരക്കാരായി യോര്‍ക്ക്ഷയര്‍ താരങ്ങള്‍, കൗണ്ടിയുടെ സീസണ്‍ തുടക്കം പ്രതിസന്ധിയില്‍

കഴിഞ്ഞ ഒരാഴ്ചയില്‍ രണ്ട് യോര്‍ക്ക്ഷയര്‍ താരങ്ങളാണ് ഐപിഎലിലേക്ക് പകരക്കാരായി എത്തുന്നത്. ഇത് ടീമിന്റെ കൗണ്ടി സീസണ്‍ തുടക്കത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് ടീം അധികൃതരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം കാഗിസോ റബാഡയ്ക്ക് പകരം ഡല്‍ഹി ലിയാം പ്ലങ്കറ്റിനെ സ്വന്തമാക്കിയിരുന്നു. അതിനു തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡേവിഡ് വില്ലിയെക്കൂടി സ്വന്തമാക്കിയതോടെ യോര്‍ക്ക്ഷയറിനു ഐപിഎല്‍ കാരണം രണ്ട് താരങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്.

താരങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ടീം മാനേജ്മെന്റിന്റെ അഭിപ്രായം. അങ്ങനെ ചെയ്യുകയാണെങ്കില്‍ യോര്‍ക്ക്ഷയറിനു വേണ്ടി കളിക്കാന്‍ ഇഷ്ടമില്ലാത്ത താരങ്ങളാവും ഇവര്‍ പിന്നീടെന്ന് അധികൃതര്‍ കൂട്ടിചേര്‍ത്തു. ഐപിഎല്‍ പോലുള്ള മെഗാ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് അത് നിഷേധിചാല്‍ അത് കൗണ്ടികള്‍ക്കും തിരിച്ചടിയായേക്കാം.

ഇത് യോര്‍ക്ക്ഷയറിന്റെ മാത്രം പ്രശ്നമല്ലെന്നും 12 ഇംഗ്ലീഷ് താരങ്ങള്‍ ഇത്തവണ ഐപിഎലിലുണ്ടെന്നതിനര്‍ത്ഥം പല കൗണ്ടികളും സമാനമായ പ്രതിസന്ധിയിലാണെന്ന് യോര്‍ക്കഷയര്‍ ടീം അധികൃതര്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബോക്സിങ്, പങ്കൽ സെമിയിൽ
Next articleനമന്‍ തന്‍വറും സെമിയില്‍