കൈല്‍ ജാമിസണ്‍ അടുത്ത ആന്‍ഡ്രേ റസ്സല്‍ ആയേക്കാം – ഗൗതം ഗംഭീര്‍

കൈല്‍ ജാമിസണ്‍ ആന്‍ഡ്രേ റസ്സലിനെപ്പോല അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആയേക്കാമെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഫെബ്രുവരി 18ന് ഐപിഎല്‍ ലേലം നടക്കാനിരിക്കവേയാണ് കൈല്‍ ജാമിസണ്‍ ലേലത്തില്‍ ഏറ്റവും അധികം ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിച്ചേക്കാവുന്ന താരമായി മാറുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.

ഉയരമുള്ള താരത്തിന് 140ന് മേല്‍ വേഗതയില്‍ സ്ഥിരമായി പന്തെറിയുവാനുള്ള ശേഷിയുണ്ടെന്നും അത് കൂടാതെ താരത്തിന് വളരെ ദൂരം പന്തടിച്ച് പറത്തുവാനും കഴിയുമെന്നതിനാല്‍ തന്നെ അടുത്ത ആന്‍ഡ്രേ റസ്സലായി മാറുവാന്‍ സാധ്യതയുള്ള താരമാണ് ജൈമിസണ്‍ എന്ന് ഗംഭീര്‍ പറഞ്ഞു.

Previous article“ഒരു വിജയം കൊണ്ട് ലിവർപൂളിലെ പ്രശ്നങ്ങൾ തീർന്നു എന്ന് കരുതുന്നില്ല”
Next articleവിജയിച്ചെ പറ്റൂ, ഗോവ ഇന്ന് ഒഡീഷയ്ക്ക് എതിരെ