റണ്‍ മഴ പ്രതീക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍, കിംഗ്സ് ഇലവന്‍-സണ്‍റൈസേഴ്സ് പോരാട്ടം ടോസ് അറിയാം

- Advertisement -

ചെന്നൈയ്ക്കെതിരെ വിജയം പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും മൊഹാലിയിലെ കോട്ട കാത്ത് സംരക്ഷിക്കുവാനായി അശ്വിന്റെ നേതൃത്വത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്സിനെതിരെ ഇന്ന് കളത്തിലിറങ്ങും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിലും സണ്‍റൈസേഴ്സ് നിരയില്‍ മാറ്റമില്ല. അതിനര്‍ത്ഥം കെയിന്‍ വില്യംസണിന്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ്. അതേ സമയം കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. മുജീബ് ഉര്‍ റഹ്മാനും അങ്കിത് രാജ്പുതും തിരികെ ടീമിലേക്ക് എത്തുന്നു. അതേ സമയം മുരുഗന്‍ അശ്വിനും ആന്‍ഡ്രൂ ടൈയും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, വിജയ് ശങ്കര്‍, മനീഷ് പാണ്ടേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, സര്‍ഫ്രാസ് ഖാന്‍, ഡേവിഡ് മില്ലര്‍, മന്ദീപ് സിംഗ്, സാം കറന്‍, രവിചന്ദ്രന്‍ അശ്വിന്‍, അങ്കിത് രാജ്പുത്, മുഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്മാന്‍

Advertisement