ഐപിഎല്‍ ലേലം: പീറ്റേഴ്സണ്‍ വിട്ടു നില്‍ക്കും

ഐപിഎല്‍ 2017 ലേലത്തില്‍ നിന്ന് കെവിന്‍ പീറ്റേഴ്സണ്‍ വിട്ടു നില്‍ക്കും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പീറ്റേഴ്സണ്‍ ഈ തീരുമാനം അറിയിച്ചത്.

വളരെയധികം യാത്ര ചെയ്യേണ്ടി വന്നതാണ് കാരണമായി താരം സൂചിപ്പിച്ചത്. ഏപ്രില്‍ /മേയ് മാസങ്ങളിലും കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലയെന്നാണ് ട്വീറ്റിലൂടെ താരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐപില്‍ ടീമായ റൈസിംഗ് പൂനെ ജയന്റ്സ് റിലീസ് ചെയ്ത ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി മികച്ച പ്രകടനമാണ് ഇക്കഴിഞ്ഞ ബിഗ്ബാഷ് 06 സീസണില്‍ മുന്‍ ഇംഗ്ലണ്ട് താരം പുറത്തെടുത്തത്. ഈ മാസാവസാനം നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനു വേണ്ടി പീറ്റേഴ്സണ്‍ പാഡ് കെട്ടുന്നുണ്ട്. നിലവിലെ ഫോം മുന്‍ നിര്‍ത്തി ഈ സീസണിലെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയേക്കാവുന്ന കളിക്കാരനായിരുന്നു കെവിന്‍ പീറ്റേഴ്സണ്‍.

Previous articleഗോകുലം എഫ് സിയിൽ ജിംഗന്റെ സഹോദരൻ!!
Next articleആഷിഖ് കുരുണിയനു പരിക്ക്, ഒരു മാസത്തെ വിശ്രമത്തിനായി നാട്ടിലേക്ക് വരുന്നു