സവായ് മാന്‍സിംഗ് സ്റ്റേഡിയം കീഴടക്കി കൊല്‍ക്കത്ത

തുടര്‍ച്ചയായ 9 ഐപിഎല്‍ ജയങ്ങള്‍ക്ക് ശേഷം നാട്ടില്‍ പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം സന്ദര്‍ശകര്‍ക്ക് 7 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റ് ജയം സ്വന്തമാക്കാനാകുകയായിരുന്നു. ക്രിസ് ലിന്നിനെ ആദ്യമേ നഷ്ടമായെങ്കിലും സുനില്‍ നരൈനും(35), റോബിന്‍ ഉത്തപ്പയും(48) ചേര്‍ന്ന് 69 റണ്‍സ് രണ്ടാം വിക്കറ്റില്‍ ചേര്‍ത്തു. നരൈന്‍ പുറത്തായ ശേഷം നിതീഷ് റാണയുമായി ചേര്‍ന്ന് കൊല്‍ക്കത്ത സ്കോര്‍ 100 കടത്തിയ ഉടന്‍ ഉത്തപ്പയും പുറത്തായി.

എന്നാല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ടീം വിജയത്തിലേക്ക് നീങ്ങി. അവസാന നാലോവറില്‍ 35 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 18.5 ഓവറില്‍ വിജയം നേടാനായി. നാലാം വിക്കറ്റില്‍ 38 പന്തില്‍ 61 റണ്‍സുമായി കാര്‍ത്തിക്-റാണ കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിതീഷ് റാണയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

കാര്‍ത്തിക് 42 റണ്‍സും നിതീഷ് റാണ 35 റണ്‍സുമായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ കൃഷ്ണപ്പ ഗൗതം മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. തന്റെ നാലോവറില്‍ 23 റണ്‍സ് വഴങ്ങി 2 റണ്‍സാണ് താരം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാജസ്ഥാനെ എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത, വിജയ ലക്ഷ്യം 161
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ