തകർച്ചയിൽ നിന്ന് കരകയറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പൊരുതാവുന്ന സ്കോർ

Morgan Shubhman Gill Kkr Ipl
Photo: Twitter/@IPL

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പൊരുതാവുന്ന സ്കോർ. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എടുത്തത്. 10 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ട്ടപെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത് ശുഭ്മൻ ഗിൽ – മോർഗൻ കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ വിലപ്പെട്ട 81 റൺസാണ് കൂട്ടിച്ചേർത്തത്.

മോർഗൻ 25 പന്തിൽ നിന്ന് 40 റൺസ് എടുത്ത് രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തുടർന്ന് മോർഗൻ പുറത്തായെങ്കിലും ശുഭ്മൻ ഗിൽ തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. ശേഷം 45 പന്തിൽ നിന്ന് 57 റൺസ് എടുത്ത ശുഭ്മൻ ഗിൽ മുഹമ്മദ് ഷമിക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ 13 പന്തിൽ 24 റൺസ് എടുത്ത ലോക്കി ഫെർഗൂസന്റെ ബാറ്റിങ്ങാണ് കിങ്‌സ് ഇലവൻ പഞ്ചാബ് സ്കോർ 149ൽ എത്തിച്ചത്. കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റും ക്രിസ് ജോർദാനും രവി ബിഷ്‌ണോയിയും 2 വിക്കറ്റ് വീതവും വീഴ്ത്തി.

Previous articleഡേ ലൈറ്റ് സേവിംഗ് അവസാനിച്ചു, യൂറോപ്യൻ ഫുട്ബോൾ പ്രേമികൾ ഇനി വൈകി ഉറങ്ങണം
Next articleരോഹിതിന്റെ പരിക്ക് സാരമുള്ളത് തന്നെ, രാഹുൽ ഇനി വൈസ് ക്യാപ്റ്റൻ