ആർ.സി.ബിക്കെതിരെ നാണം കെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Virat Kohli Rcb Saini Ipl Royal Challengers
Photo: Twitter/IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാണം കെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആർ.സി.ബി ബൗളർമാർക്ക് മുൻപിൽ അടിപതറിയ കൊൽക്കത്ത ബാറ്റിംഗ് നിരക്ക് 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് എടുക്കാനായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത ക്യാപ്റ്റൻ മോർഗന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കൊൽക്കത്ത ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്.

തുടരെ തുടരെ വിക്കറ്റുകൾ നഷ്ട്ടപെട്ട കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് പവർ പ്ലേ അവസാനിക്കുമ്പോൾ 17 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായിരുന്നു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ട്ടിക്കുന്നതിൽ കൊൽക്കത്ത ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ 30 റൺസ് എടുത്ത മോർഗനാണ് കൊൽക്കത്ത സ്കോറിന് കുറച്ചെങ്കിലും മാന്യത പകർന്നത്.

ശുഭ്മൻ ഗിൽ(1), രാഹുൽ ത്രിപതി(1), നിതീഷ് റാണ (0), ടോം ബാന്റൺ(10), ദിനേശ് കാർത്തിക്(4), പാറ്റ് കമ്മിൻസ്(4) എന്നിവരെ ആർ.സി.ബി അനായാസം പുറത്താക്കുകയായിരുന്നു. അവസാന ഓവറുകളിൽ പൊരുതി നോക്കിയാ കുൽദീപ് യാദവ് – ലോക്കി ഫെർഗൂസൻ സഖ്യമാണ് കൊൽക്കത്ത സ്കോർ 84 ൽ എത്തിച്ചത്. കുൽദീപ് യാദവ് 12 റൺസും ലോക്കി ഫെർഗൂസൻ പുറത്താവാതെ 19 റൺസുമാണ് എടുത്തത്. ആർ.സി.ബിക്ക് വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റും ചഹാൽ 2 വിക്കറ്റും മോറിസും വാഷിംഗ്‌ടൺ സുന്ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement